Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : People Relocated

ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞു; ബി​ഹാ​റി​ൽ 19 ല​ക്ഷം പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു 

പാ​റ്റ്ന: ബി​ഹാ​റി​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഗം​ഗാ​ന​ദി ഉ​ൾ​പ്പ​ടെ​യു​ള്ള ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞു. 11 ജി​ല്ല​ക​ളി​ലാ​യി 19 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ദു​രി​ത​ത്തി​ലാ​യി. പാ​റ്റ്ന​യി​ലെ ഗാ​ന്ധി ഘ​ട്ടി​ൽ ഗം​ഗാ​ന​ദി ഭീ​തി​ദ​മാ​യി ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം ഗം​ഗ​യി​ലെ ജ​ല​നി​ര​പ്പ് 50.57 മീ​റ്റ​റാ​യി ഉ​യ​ർ​ന്ന​താ​യി ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് പ​റ​ഞ്ഞു.

പാ​റ്റ്ന, ഭോ​ജ്പു​ർ, സ​ര​ൺ, വൈ​ശാ​ലി, ഭ​ഗ​ൽ​പു​ർ, ബെ​ഗു​സാ​രാ​യി, ബു​ക്സ​ർ, സ​മ​ഷ്ടി​പു​ർ, മും​ഗേ​ർ, ക​തി​ഹാ​ർ, അ​രി​യ എ​ന്നീ ജി​ല്ല​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ ന​ദി​ക​ൾ ക​വ​ർ​ന്നു. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 330 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ വെ​ള്ള​പ്പൊ​ക്കം ബാ​ധി​ച്ചു. ഗം​ഗ, ഭാ​ഗ്‌​മ​തി, ഗ​ന്ധ​ക്, കോ​സി, ബു​ർ​ഹി ഗ​ന്ധ​ക്, പു​ൻ​പു​ൻ, ഘാ​ഗ്ര എ​ന്നീ പ്ര​ധാ​ന ന​ദി​ക​ളെ​ല്ലാം അ​പാ​യ​രേ​ഖ​യ്ക്കു മു​ക​ളി​ലാ​ണ് ഒ​ഴു​കു​ന്ന​ത്.

സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ 27 സം​ഘ​ങ്ങ​ളും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ 10 സം​ഘ​ങ്ങ​ളും ര​ക്ഷാ​ദൗ​ത്യ​വു​മാ​യി മു​ന്നി​ലു​ണ്ട്. 1345 ബോ​ട്ടു​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ 76 ശ​ത​മാ​നം ഭാ​ഗ​വും വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ലാ​യ​തി​നാ​ൽ ഇ​ത് ദേ​ശീ​യ​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ദു​ര​ന്ത​സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വും ആ​ർ​ജെ​ഡി ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു.

Latest News

Corehub Up